ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന 23-ാമത് മോണ്‍. സിറിയക് കണ്ടങ്കരി മെമ്മോറിയല്‍ അഖില കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജനറല്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ളായിക്കാട് മേരി റാണി പബ്ലിക് സ്കൂളിലെ അര്‍ണോള്‍ഡ് സന്തോഷ്, നോയല്‍ ജോസഫ് എന്നിവരും രണ്ടാം സ്ഥാനം ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ റീവ് മാത്യു ഷെറി, തോമസ് ബിനു എന്നിവരും മൂന്നാം സ്ഥാനം നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഷാരോണ്‍ സജി, നോബിള്‍ ബിജോ എന്നിവരും കരസ്ഥമാക്കി.
സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസാ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജയ് കെ. ജോര്‍ജ്, ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യൂസ് കണ്ടങ്കരി, പിടിഎ പ്രസിഡന്റ് വര്‍ഗീസ് ആന്റണി, സീനിയര്‍ അസിസ്റ്റന്റ് ലിസി സിറിയക്, കണ്‍വീനര്‍ ജിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.